20
Dec 2024
Sun
20 Dec 2024 Sun
father dies after hit car during preparations for daughters marriage

കണ്ണൂരില്‍ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ അച്ഛന്‍ കാറിടിച്ചുമരിച്ചു. കണ്ണൂര്‍ വന്നൂര്‍മൊട്ടയിലെ പുതിയവീട്ടില്‍ പി വി വത്സന്‍ ആശാരി(55) ആണ് മരിച്ചത്. മയ്യിലില്‍ നിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് വല്‍സന്‍ ആശാരിയെ ഇടിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 28ന് മകള്‍ ശിഖയുടെ വിവാഹം നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി വീട്ടില്‍ ഇറക്കിയ സാധനങ്ങള്‍ നീക്കാന്‍ അയല്‍വീട്ടില്‍നിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം. ഭാര്യ പ്രീത. ശ്വേത മറ്റൊരു മകളാണ്.