24
Dec 2024
Thu
24 Dec 2024 Thu
father dies in plane on the way to Bahrain to see his son

ബഹ്‌റയ്‌നിലുള്ള മകനെ കാണാന്‍ നെടുമ്പാശ്ശേരിയില്‍ നിന്നു പോയ അച്ഛന്‍ വിമാനത്തില്‍ മരിച്ചു. എറണാകുളം സ്വദേശി പരേതരായ മണ്ണില്‍ അബ്രഹാം തോമസ്- കുഞ്ഞമ്മ തോമസ് ദമ്പതികളുടെ മകന്‍ തോമസ് അബ്രഹാം മണ്ണില്‍ (74) ആണ് മരിച്ചത്. ബഹ്റയ്‌നിലുള്ള മകന്‍ നിതീഷ് അബ്രഹാം സക്കറിയ(ഒഐസിസി ബഹ്റയ്ന്‍ എറണാകുളം ജില്ലാ സെക്രട്ടറി)യുടെയും കുടുംബത്തിന്റെയും അടുത്തേക്കുള്ള യാത്രയിലായിരുന്നു മരണം. ഭാര്യ ലിജനു അബ്രഹാം തോമസിനൊപ്പമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോമസിനു ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്‍ അറിയിച്ചു. നിഷാന്ത് (കുവൈത്ത്), നിനീഷ് (യുകെ) എന്നിവരാണ് മറ്റു മക്കള്‍.