01
Sep 2023
Mon
01 Sep 2023 Mon

കോട്ടയത്ത് 3 പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു; ഒരു കുട്ടിയുടെ നില ഗുരുതരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. 13ഉം പത്തും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്നു പെണ്‍മക്കളുമൊത്താണ് ജോമോന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്.

ഇളയ പെണ്‍കുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെണ്‍കുട്ടികളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.