കണ്ണൂരില്‍ ദന്തല്‍ വിദ്യാര്‍ഥി നിതിന്‍ രാജ് കോളജ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി അച്ഛന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശിയായ നിതിന്‍ രാജിന്റെ മരണത്തിലാണ് അച്ഛന്‍ രാജന്‍ മകന്റെ അധ്യാപകര്‍ക്കെതിരേയും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനുമെതിരേ ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുന്നത്.
|
ഹോസ്റ്റല്‍ വാര്‍ഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് രാജന്‍ ആരോപിച്ചു. മകന്‍ എത്തി ഒരു മാസം മുതല്‍ റാഗിങ് തുടങ്ങിയിരുന്നു. അവന്റെ പല വസ്ത്രങ്ങളും ഇടാന്‍ പോലും സമ്മതിച്ചില്ല. ടി ഷര്‍ട്ട് ഇട്ടത് പോലും ഊരിപ്പിച്ചു. പല തവണ പരാതി ഉന്നയിച്ചിട്ടും എല്ലാ പരാതികളും പ്രിന്‍സിപ്പല്‍ പൂഴ്ത്തി വച്ചെന്നും രാജന്‍ ആരോപിച്ചു.
മകനെ കുളിക്കാന്‍ പോലും സമ്മതിച്ചിച്ചിരുന്നില്ല. തുണി അലക്കാന്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വന്നു. എച്ച്ഒഡി മൃഗീയമായി നിതിനെ അധിക്ഷേപിച്ചു. സ്വയം കണ്ണാടിയില്‍ നോക്കാന്‍ ആണ് അയാള്‍ മോനോട് പറഞ്ഞത്. എല്ലാവരുടെയും മുന്നില്‍ വച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. മുന്‍പ് താന്‍ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തിയെന്നും രാജന്‍ വെളിപ്പെടുത്തി. തന്റെ മകന് എന്തായിരുന്നു ഒരു കുറവ് എന്നറിയില്ല. എന്തിനാണ് മകനെ ഇരുട്ട് റൂമില്‍ അടച്ചത്. അന്നു തുടങ്ങിയത് ആണ് ക്രൂരത. രണ്ട് പേര്‍ മാത്രമല്ല മകനെ ഉപദ്രവിച്ചതെന്നും രാജന്‍ പറഞ്ഞു.
ALSO READ: 90ന് മുകളില്‍ സീറ്റുകള്‍ നേടി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എം വി ഗോവിന്ദന്‍



