14
Apr 2026
Sun
14 Apr 2026 Sun
US To Charge 20% On Cargo Shipped Through Strait Of Hormuz says Trump

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനില്‍ ശേഷിക്കുന്നവയെല്ലാം യുഎസ് സേന ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാനുമായി വെടിനിര്‍ത്തലിന് വഴിയൊരുക്കാനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്താനിലെത്തി ചര്‍ച്ച നടത്തിയെങ്കിലും ഇതു പരാജയപ്പെടുകയായിരുന്നു. ഇറാനു മുന്നില്‍ വച്ചത് മികച്ചതും അന്തിമമവുമായ ഓഫറായിരുന്നുവെന്നാണ് വാന്‍സിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ലബനാനു നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം നിര്‍ത്താതെ കരാര്‍ പാലിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തുടരുന്ന നിയന്ത്രണം ആഗോളതലത്തിലെ ഇന്ധനപ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശ്രമമാണ് ട്രംപിന്റേത്. ഈ നീക്കത്തെ പ്രതിരോധിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത്. അഞ്ചാഴ്ച പിന്നിട്ടിട്ടും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന് ആവുന്നില്ല. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന്‍ പിന്‍വലിക്കുകയാണെങ്കില്‍ ഇക്കാരണം പറഞ്ഞ് യുഎസിന് യുദ്ധത്തില്‍ നിന്ന് പിന്‍മാറാനാവും. എന്നാല്‍ ഇറാന്‍ ഇതിന് ഒരു തരത്തിലും സമ്മതിക്കുന്നില്ല.

ALSO READ:ലബനാന്‍ അതിര്‍ത്തിഗ്രാമങ്ങളിലെ വീടുകള്‍ കൂട്ടത്തോടെ സ്‌ഫോടനത്തില്‍ തകര്‍ത്ത് ഇസ്രായേല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക