30
Jun 2023
Wed
30 Jun 2023 Wed

വർക്കല: തിരുവനന്തപുരത്ത് മകളുടെ വിവാഹദിനത്തില്‍ പിതാവിനെ വിവാഹപ്പന്തലില്‍ വച്ച് അടിച്ചുകൊന്നു. തിരുവനന്തപുരം കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വർക്കല ശിവഗിരിയിൽ വച്ച് പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. മുൻപ് വിദേശത്തായിരുന്ന രാജു, പിന്നീട് നാട്ടിൽ വന്ന് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.

ഇന്നു പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ജിഷ്ണുവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി രാജുവുമായി വഴക്കിടുകയും ജിജിൻ മൺവെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി പൊലിസിലേൽപ്പിച്ചു.

ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെൺകുട്ടി വിവാഹത്തിനൊരുങ്ങിയത്.