27
Jul 2024
Fri
27 Jul 2024 Fri
father sells new born daughter for one lakh rupees

18​ ദിവസം പ്രായമുള്ള പെൺകുട്ടിയെ ഒരുലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു. അമ്മയുടെ പരാതിയിൽ പോലീസ് കുഞ്ഞിനെ വീണ്ടെടുത്തു നൽകി. ഹൈദരാബാദിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസിഫ് എന്ന യുവാവാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള മകളെ വിറ്റത്. കുഞ്ഞിനെ നഷ്ടമായ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ നഷ്ടമായി നാലുദിവസത്തിനു ശേഷമായിരുന്നു അമ്മ പോലീസിനെ സമീപിച്ചത്.

പരാതി കിട്ടി 24 മണിക്കൂറിനകം പോലീസ് കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവ് ആസിഫിനെയും വിൽപ്പനയ്ക്ക് ഇടനിലക്കാരിയായ സുൽത്താന എന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.