25
Sep 2024
Sat
25 Sep 2024 Sat

കൊല്ലം: കൊല്ലത്ത് മകളുടെ കാമുകനെ പിതാവ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കുത്തി കൊന്നു.(Father stabs daughter’s boyfriend to death in Kollam)  ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍(19) ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയായ ഇരവിപുരം ശരവണ നഗര്‍ വെളിയില്‍ വീട്ടില്‍ പ്രസാദ്(46) കൊലപാതകത്തിന് പിന്നാലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.

പ്രസാദിന്റെ ബന്ധു അരുണിനെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യില്‍ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ അപ്രതീക്ഷിതമായി കുത്തുകയായിരുന്നു.