ബംഗളുരു: ദലിതനെ പ്രണയിച്ചതിന് പിതാവ് മകളെ കഴുത്തുഞെരിച്ചുകൊന്നു. വിവരമറിഞ്ഞ കാമുകന്‍ ജീവനൊടുക്കി. കര്‍ണാടകയിലെ കെജിഎഫിലാണ് സംഭവം.20കാരിയായ കീര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ബംഗാര്‍പേട്ട് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് മകളെ കൊന്നത്. വിവരമറിഞ്ഞ കീര്‍ത്തിയുടെ കാമുകന്‍ ഗംഗാധര്‍(24)ട്രെയിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നു.
|
ഗംഗാധറിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു കീര്‍ത്തി. കൃഷ്ണമൂര്‍ത്തി മകളെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നിയാള്‍ മകളെ കഴുത്തുഞെരിച്ചുകൊന്നു. ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഇയാള്‍ കീര്‍ത്തിയെ ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു.
മേശിരിയായിരുന്നു ഗംഗാധര്‍. കീര്‍ത്തിയുടെ മരണമറിഞ്ഞ ഗംഗാധറിന് ദുഖം താങ്ങാനായില്ല. റെയില്‍വേപാളത്തിലേക്ക് പോയ യുവാവ് ഇതുവഴി വന്ന ട്രെയിനു മുന്നിലേക്ക് ചാടുകയായിരുന്നു. കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





