22
Jan 2023
Sun
22 Jan 2023 Sun

മഡ്ഗാവ്: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞ ആഴ്ച മുംബൈയോട് തോറ്റതിന് പിറകെ ഇന്ന് എവേ മല്‍സരത്തില്‍ എഫ് സി ഗോവയോടും മഞ്ഞപട പരാജയം രുചിച്ചു. 3-1നാണ് ടീമിന്റെ തോല്‍വി. മികച്ച കളി പുറത്തെടുത്ത് തന്നെയാണ് ഗോവയുടെ ജയം. പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ച് കളിക്കാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കാര്യമായ നീക്കങ്ങള്‍ നടത്തിയില്ല. ഗോവ ആയിരുന്നു അവസരങ്ങള്‍ സൃഷ്ടിച്ചത്. രണ്ടാം പകുതിയിലാണ് മഞ്ഞപ്പട ഉണര്‍ന്ന് കളിച്ചത്. ദിമിത്രിയോസ് ഡിയാമന്റാക്കോസാണ് (51) കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഐക്കര്‍ ഗുറോചെന (35), നോവ സദോയ് (43), റെഡീം തലാങ്(69) എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. തോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ജയത്തോടെ ഗോവ അഞ്ചാം സ്ഥാനത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>