13
May 2024
Mon
13 May 2024 Mon

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ വായ്‌പകൾ അനുവദിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറു ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപ വരെ വായ്‌പാ അനുവദിക്കും. വായ്പാ തുക ആറു ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. അപേക്ഷകർ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട തൊഴിൽ രഹിതരും, 18 നും 55 മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻപാടില്ല.

മേൽ പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്‌പാ തുകക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ പദ്ധതിയിലും (കൃഷി ഭൂമി വാങ്ങൽ / മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 04931 246644, 9400068516, 8304868516.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക