08
Feb 2024
Sat
08 Feb 2024 Sat

സാമ്പത്തിക ബാധ്യത: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോത്തന്‍കോട് നേതാജിപുരം എ.എസ്. ഭവനില്‍ അജയകുമാര്‍ (35) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അജയകുമാറിന്റെ ഭാര്യ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയില്‍ പോയി തിരികെ വീട്ടില്‍ വന്നപ്പോള്‍ വീടിനകത്ത് തൂങ്ങിനില്‍ക്കുന്നതു കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശ്ശൂര്‍ ഐ.ആര്‍.ബി ബറ്റാലിയനിലെ ഹവില്‍ദാറാണ് അജയകുമാര്‍. അഞ്ചു ദിവസത്തെ അവധി കഴിഞ്ഞ് ജോലിക്ക് വെള്ളിയാഴ്ച തിരികെ കയറേണ്ടതായിരുന്നു. അച്ഛന്‍: ഭുവനചന്ദ്രന്‍ നായര്‍. അമ്മ: സുശീല. ഭാര്യ: സംഗീത. മകന്‍: ആദി.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക