18
May 2025
Fri
18 May 2025 Fri
finscom learning solution with job skill project

കോഴിക്കോട്: തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് ഉചിതമായ ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിക്കുന്ന കൊമേഴ്‌സ്- സ്‌കില്‍ ഡവലപ്‌മെന്റ് സ്ഥാപനം ഫിന്‍സ്‌കോം സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ലോഗോ ലോഞ്ചും ഉദ്ഘാടനവും ഞായറാഴ്ച രാവിലെ 11ന് എം കെ രാഘവന്‍ എം പി നിര്‍വഹിക്കുമെന്ന് അധികൃതര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊമേഴ്‌സ് അധ്യാപന രംഗത്ത് ഓഫ് ലൈന്‍, ഓണ്‍ ലൈന്‍ കോഴ്‌സുകള്‍ നടത്തി 15 വര്‍ഷത്തെ പരിചയ സമ്പന്നരായ കോഴിക്കോട് സ്വദേശികളായ ലിന്റോ നാരായണനും വി വി നിധിനും അധ്യാപന രംഗത്ത് നിന്ന് സ്വര്‍ണ വ്യാപാര മേഖലയില്‍ സജീവമായ മെറാള്‍ഡ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തിലും കൈകോര്‍ത്ത സംയുക്ത സംരംഭമാണിത്. തൊഴില്‍ നൈപുണ്യ കോഴ്‌സിലൂടെ തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുകയും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യവുമായ ഉദ്യോഗാര്‍ഥികളെ പ്രത്യേക പരിശീലനം നല്‍കുന്നതുമാണ് പഠന രീതിയെന്ന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍ പറഞ്ഞു.

ബികോം, ബി ബി എ കോഴ്‌സ് പൂര്‍ത്തിയാക്കിയ വര്‍ക്കും പഠിക്കുന്നവര്‍ക്കും ഫിന്‍സ്‌കോം കോഴ്‌സിന്റെ ഭാഗമാകാം. ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ് നേതൃത്വം നല്‍കുന്ന പ്രഫഷണല്‍ അക്കൗണ്ടിങ് കോഴ്‌സ്, ജിഎസ്ടി, ഇന്‍കം ടാക്‌സ്, അഡ്വാന്‍സ് എക്‌സല്‍ എന്നിവ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാക്കും. 3 മുതല്‍ 5 മാസം വരെ കാലാവധിയുള്ള ഫിന്‍സ്‌കോം അക്കാദമിക് സംഘം തയ്യാറാക്കിയ പ്രത്യേക സിലബസ് അടിസ്ഥാനപ്പെടുത്തിയ കോഴ്‌സുകളാണ് ലഭ്യമാക്കുന്നതെന്ന് സി ഇ ഒ ലിന്റോ നാരായണന്‍ പറഞ്ഞു. സ്റ്റോക്ക് ട്രേഡിങ് ഉള്‍പ്പെടെയുള്ളവയെ കുറിച്ച് സാമ്പത്തിക സാക്ഷരത നേടാനും ഫിന്‍സ് കോം വഴിയൊരുക്കുമെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വി വി നിധിനും പറഞ്ഞു.

അക്കാദമിക്കിലും സ്‌കില്ലിലും കഴിവുള്ള സാമ്പത്തിക പിന്നക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് സി എസ് ആര്‍ ന്റെ ഭാഗമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അരയിടത്ത് പാലം നോബിള്‍ ബില്‍ഡിങ്ങിന്റെ നാലാം നിലയിലാണ് സ്ഥാപനം. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍, സി ഇ ഒ ലിന്റോ നാരായണന്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വി വി നിധിന്‍, ചീഫ് ട്രെയിനര്‍ നിര്‍മല്‍ ദാസ് , അക്കാദമിക് ഹെഡ് സി എ അജിന്‍ വി തോമസ് എന്നിവര്‍ പങ്കെടുത്തു.