27
Jun 2024
Tue
27 Jun 2024 Tue
Fire at kochuveli

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടിത്തം.(Fire at Trivandrum kochuveli plastice recycling factory)  കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പവര്‍ പാക്ക് പോളിമേഴ്‌സില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ എല്ലാ അഗ്നിന ശമന സേനാ യൂനിറ്റുകളും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പവര്‍ പാക്ക് പോളിമേഴ്‌സ്’ എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ കംപ്രസ് ചെയ്ത് റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയാണിത്. കമ്പനിയിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തീപിടിത്തത്തില്‍ സമീപത്തെ സ്ഥാപനങ്ങളുടെയടക്കകം ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല.

ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുള്‍പ്പടെ കൂടുതല്‍ ശക്തമാകുന്നതായിരുന്നു സ്ഥിതി. ശക്തമായ മഴ പെയ്യുന്നതിനിടയിലാണ് തീപ്പിടിത്തം.

അപകടത്തില്‍ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കെട്ടിടത്തിന് നല്ല പഴക്കമുണ്ടായിരുന്നതിനാലും പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിനാലും സ്ഥാപനത്തിനുള്ളിലേക്ക് കയറിച്ചെന്ന് തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ വെള്ളമൊഴിച്ചാണ് തീ അണച്ചത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നാണ് വിവരം.