കോഴിക്കോട് കുന്ദമംഗലത്ത് ഇരുചക്ര വാഹന ഷോറൂമില്‍ വന്‍ അഗ്നിബാധ. നിരവധി വാഹനങ്ങളും ഓഫിസ് ഉപകരണങ്ങളും കത്തിനശിച്ചു. ഓവുങ്ങര ഇറക്കത്തില്‍ പാലക്കല്‍ പെട്രോള്‍ സ്റ്റേഷന് എതിര്‍വശത്തുള്ള ടി വി എസ് ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഞായര്‍ ഉച്ചയ്ക്കായിരുന്നു സംഭവം.
|
അഞ്ച് യൂനിറ്റ് അഗ്‌നിശമന സേന എത്തിയാണ് തീ കെടുത്തിയത്. ആളപായമില്ല. ഓണം തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ചയായിട്ടും ഷോറൂം പ്രവര്‍ത്തിച്ചിരുന്നു. ഷോറൂമിന്റെ പിന്‍വശത്ത് നിന്ന് ശബ്ദം കേട്ട ജീവനക്കാര്‍ പുറത്തേക്ക് ഓടിയത് വന്‍ അപകടം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





