09
Jul 2023
Sat
09 Jul 2023 Sat

കൊല്ലം: ചേനയെന്ന് കരുതി പന്നിപ്പടക്കം കൊടുവാളുകൊണ്ട് വെട്ടിപ്പൊളിക്കുന്നതിനിടെ പൊട്ടിത്തറിച്ച് വിദ്യാർഥിനിയുടെ കൈപ്പത്തി അറ്റു. കണ്ണിനും പരിക്കേറ്റു. കടക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാള് കൊണ്ട് വെട്ടി നോക്കുമ്പോഴാണ് അപകടം സംഭവിച്ചത്. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോക്കുന്നത് കണ്ട രാജി അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി, അത് ചേന ആണെന്ന് കരുതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. രാജി ടിടിസി വിദ്യാർത്ഥിനിയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക