30
Jun 2023
Sun
30 Jun 2023 Sun

ന്യൂഡൽഹി: ഡൽഹി ആർകെ പുരത്തുണ്ടായ വെടിവയ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ആർകെ പുരത്തെ അംബേദ്കർ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവയ്പുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെത്തേടിയാണ് അക്രമിസംഘം എത്തിയതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നതായി സൗത്ത് വെസ്റ്റ് ഡൽഹി ഡിസിപി മനോജ് അറിയിച്ചു.