02
Jul 2023
Sat
02 Jul 2023 Sat

ഹൈദരാബാദ്: ഒരു വിവാഹവും കല്യണപ്പിറ്റേന്ന് തന്നെ നവവധു പ്രസവിക്കുകയും ചെയ്ത ഞെട്ടലിലാണ് തെലങ്കാനയിലുള്ള സെക്കന്തരാബാദിലെ കുടുംബം. ഇവിടെ നിന്നുള്ള ഒരു യുവതിയെ യു.പിയിലെ ഗ്രേറ്റർ നോയിഡയിലെ യുവാവ് കഴിഞ്ഞയാഴ്ച്ചയാണ് വിവാഹം ചെയ്തത്. എല്ലാം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ആദ്യ രാത്രി വധുവിന്റെ പരാതിയാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചത്. തനിക്ക് കടുത്ത വയറുവേദയുണ്ടെന്നായിരുന്നു വധുവിന്റെ പരാതി. ഒപ്പം നിലക്കാത്ത കരച്ചിലും. വേദന രൂക്ഷമായതോടെ ആദ്യ രാത്രി തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശോധിച്ചപ്പോൾ നവവധു ഏഴ് മാസം ഗർഭിണി.! സർപ്രൈസ് കേട്ട് വരന്റെ വീട്ടുകാർ ഞെട്ടി. ഈ ഞെട്ടൽ മാറും മുമ്പ് അടുത്ത ദിവസം നവവധു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മകളുടെ ഗർഭത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് വധുവിന്റെ കുടുംബം പറയുന്നു. എന്നാൽ വരനെയും, ബന്ധുക്കളെയും ഇത് അറിയിക്കാതെ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ജൂൺ 26നായിരുന്നു വിവാഹം. എന്തുകൊണ്ടാണ് യുവതിയുടെ വയർ വീർത്ത് കിടക്കുന്നതെന്ന് നേരത്തെ വരന്റെ ബന്ധുക്കൾ ചോദിച്ചിരുന്നുവെങ്കിലും അടുത്തിടെ മൂത്രത്തിൽ നിന്ന് കല്ലു നീക്കുന്ന സർജറിക്ക് വധു വിധേയയായിരുന്നുവെന്നും, അതുകൊണ്ടാണ് വയർ വീർത്തിരിക്കുന്നതെന്നുമായിരുന്നു മറുപടി നൽകിയത്.

ആശുപത്രിയിൽനിന്ന് വധുവിന്റെ കുടുംബം മകളെയും കുഞ്ഞിനെയും തിരിച്ചു കൊണ്ടുപോരുകയും ചെയ്തു. ഇരുകുടുംബങ്ങളും തമ്മിൽ ധാരണയിലെത്തിയതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.