22
Nov 2023
Wed
22 Nov 2023 Wed

ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയായ തൃശൂർ എനാമാക്കൽ കെട്ടുങ്ങൽ സ്വദേശി ആർ വി കെ ഉബൈദ് നാട്ടിൽ നിര്യാതനായി. 1969-ൽ കടൽ മാർഗം ഖത്തറിൽ എത്തിയ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത് വരെ ദോഹയിൽ CICO എൻജിനീയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്തും സ്വദേശത്തും വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്ന അദ്ദേഹം ഖത്തറിലെ ഏനാമാക്കൽ കൂട്ടായ്മ( Ekwa)യുടെ പ്രാഥമിക ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൈനബ. മക്കൾ: സജാദ് ഉബൈദ് (ഖത്തർ), ഷംല ഉബൈദ്, സറീന ഉബൈദ് (ദുബായ്).സഹോദരൻ : ആർ.വി.കെ ബഷീർ