എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആഹ്ലാദത്തില്‍ കര്‍ണാടകയിലെ മാംഗളൂര്‍ താലൂക്കിലെ ബോളിയറിലെ പള്ളിക്കു മുന്നിലെത്തി പ്രകോപനമുദ്രാവാക്യം വിളിച്ചതിന് രണ്ട് ബിജെപി പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. മുഹമ്മദ് ഷാക്കിര്‍, അബ്ദുല്‍ റസാഖ്, അബൂബക്കര്‍ സിദ്ദീഖ്, സവാദ്, മോനു എന്ന ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.
|
ബിജെപി പ്രവര്‍ത്തകരായ ഹരീഷ്, നന്ദകുമാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം കുത്തേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ കൃഷ്ണകുമാറിന് മര്‍ദ്ദമേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിലെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പള്ളിക്കുമുന്നില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. മറ്റൊരു ബൈക്കില്‍ കൂടി ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമുദ്രാവാക്യം മുഴക്കിയതോടെ ഇതോടെ ഇവിടെ നിന്നിരുന്ന മുസ് ലിം ചെറുപ്പക്കാര്‍ ബൈക്കിനെ പിന്തുടരുകയും വാക്കേറ്റത്തിനൊടുവില്‍ കത്തിക്കുത്ത് ഉണ്ടാവുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
അക്രമസംഭവത്തെ തുടര്‍ന്ന് പോലീസ് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കന്നഡ ബിജെപി പ്രസിഡന്റ് സതീഷ് കുമ്പാല ആശുപത്രിയിലെത്തി പരിക്കേറ്റ പ്രവര്‍ത്തകരെ കണ്ടിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊനാജി പോലീസ് സ്‌റ്റേഷനു മുമ്പാകെ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു.
അതേസമയം പള്ളിക്കു മുന്നിലെത്തി പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന ബോളിയാര്‍ ജുമുഅ മസ്ദിജ് പ്രസിഡന്റ് പി കെ അബ്ദുല്ലയുടെ പരാതിയില്‍ പോലീസ് ബിജെപി പ്രവര്‍ത്തകരായ സുരേഷ്, വിനയ്, സുഭാഷ്, രഞ്ജിത്ത്, ധനജയ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
മുസ് ലിം പ്രീണനമാണ് നടക്കുന്നതെന്നും ഇതിനാലാണ് അക്രമികള്‍ സജീവമാകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. അതേസമയം ക്രമസമാധാനം തകര്‍ക്കുന്നവര്‍ ആരായാലും പാര്‍ട്ടിനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു. തങ്ങളുടെ പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





