എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതില്‍ ആഹ്ലാദിച്ച് പള്ളിക്കുമുന്നിലെത്തി പ്രകോപന മുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബൊല്ലാര്‍ മസ്ജിദിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായതും കത്തിക്കുത്തില്‍ കലാശിച്ചതെന്നും മംഗളുരു പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.
|
ബിജെപി പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നിലെത്തി പ്രകോപന മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇവിടെ നിന്നു മടങ്ങിയ സംഘത്തെ 25ഓളം മുസ് ലിം യുവാക്കള്‍ പിന്തുടരുകയും ബാറിനു മുന്നില്‍ നിലയുറപ്പിച്ച ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും വാഗ്വാദത്തിനിടെ കത്തിക്കുത്ത് നടക്കുകയുമായിരുന്നു.
മൂന്നുപേരെയും മര്‍ദ്ദിക്കുകയും രണ്ടുപേരെ കുത്തുകയുമായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു. കുത്തേറ്റ ഒരാള്‍ അപകടനില തരണം ചെയ്തതായും മറ്റേയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





