13
Nov 2026
Sat
13 Nov 2026 Sat
Five Books Explore the Mysteries of the Human Mind

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനക്കാർക്ക് മനുഷ്യന്റെ തലച്ചോറിന്റെയും മനസ്സിന്റെയും സങ്കീർണതകൾ അടുത്തറിയാൻ അവസരമൊരുക്കുകയാണ് അഞ്ച് പുസ്തകങ്ങൾ. ഓർമകൾ രൂപപ്പെടുന്നതും തീരുമാനങ്ങൾ എടുക്കുന്നതും അബോധമനസ്സ് പെരുമാറ്റത്തെ സ്വാധീനിക്കുന്നതും ചിന്തകൾ വികാരങ്ങളെ മാറ്റുന്നതുമെല്ലാം ന്യൂറോ സയൻസ്, മനഃശാസ്ത്രം, ചിന്താപഠനം എന്നിവയുടെ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ വിശദീകരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാരൺ രംഗനാഥിന്റെ ‘വൈ ഡു വീ റിമംബർ?’ ഓർമകളുടെ രൂപീകരണവും അവ നിലനിർത്തുന്നതും വീണ്ടെടുക്കുന്നതും വിശദീകരിക്കുന്നു. ഡാനിയൽ കാനമാന്റെ ‘തിങ്കിങ്, ഫാസ്റ്റ് ആൻഡ് സ്ലോ’ വേഗത്തിലുള്ളതും ആലോചിച്ചുറപ്പിച്ചുള്ളതുമായ ചിന്താരീതികളെ പരിചയപ്പെടുത്തുന്നു. ലിയനാർഡ് മ്ലോഡിനോവിന്റെ ‘സബ്കോൺഷ്യസ്’ അബോധമനസ്സ് മനുഷ്യന്റെ പെരുമാറ്റത്തിലും തീരുമാനങ്ങളിലും ചെലുത്തുന്ന സ്വാധീനം ചർച്ച ചെയ്യുന്നു. ഡേവിഡ് ഈഗിൾമാന്റെ ‘ദ ബ്രെയിൻ: ദ സ്റ്റോറി ഓഫ് യു’ തലച്ചോറിന്റെ പ്രവർത്തനവും മനുഷ്യന്റെ വ്യക്തിത്വവും അനുഭവങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു.

ഡെന്നിസ് ഗ്രീൻബെർഗറും ക്രിസ്റ്റീൻ എ. പാഡെസ്കിയും രചിച്ച ‘മൈൻഡ് ഓവർ മൂഡ്’ ചിന്തകളും വികാരങ്ങളും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്നു. ഒരേ സംഭവത്തെ മനുഷ്യർ വ്യത്യസ്തമായി കാണുന്നതിന് ഓർമകളും പ്രതീക്ഷകളും വിശ്വാസങ്ങളും അനുഭവങ്ങളെ വ്യാഖ്യാനിക്കുന്ന രീതിയും കാരണമാകുന്നുവെന്ന ആശയമാണ് ഈ പുസ്തകങ്ങളെല്ലാം മുന്നോട്ടുവയ്ക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പുസ്തകശേഖരത്തിൽ വായനക്കാർക്ക് സ്വന്തം ചിന്തകളെയും പെരുമാറ്റങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വായനാനുഭവങ്ങളാണ് ഇവ ഒരുക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക