30
Apr 2023
Wed
30 Apr 2023 Wed

ബംഗളുരു: ചെറിയ പെരുന്നാളാഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ അഞ്ചുപേര്‍ കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. അനീഷാ ബീഗം(34), മകള്‍ മെഹ്താബ്(10), അമാനുല്ലയുടെ മക്കളായ അഷ്‌റഖ്(28), അഫിക(22), തസ്മിയ(22)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരുവിലെ നീലസാണ്ട്രയില്‍ നിന്ന് ദോദ്ദകോതഗരി ഗ്രാമത്തിലെത്തിയതായിരുന്നു സംഘം. വീടിനു സമീപത്തുള്ള വിശ്വേശ്വരായ കനാലില്‍ ഇറങ്ങിയതായിരുന്നു സംഘം. മെഹ്താബ് ചുഴിയില്‍പെടുകയും മറ്റുള്ളവര്‍ രക്ഷിക്കാന്‍ എത്തുകയും ചെയ്തതോടെയാണ് അഞ്ചുപേരും മുങ്ങിപ്പോയത്.