30
Jul 2023
Wed
30 Jul 2023 Wed

മലപ്പുറം: കനത്ത മഴയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്നു പേരെ രക്ഷപ്പെടുത്തി. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവരാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.