ദമ്മാം: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി സൗദിയിലെ ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കും. നൂറിലധികം വരുന്ന വോട്ടര്‍മാരായ പ്രവര്‍ത്തകരെയും വഹിച്ചാണ് വിമാനം പറക്കുക. ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് പ്രത്യേക ചാര്‍ട്ടേഡ് വിമാനം തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയമുറപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കെ.എം.സി.സി. സംഘടനയുടെ സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വോട്ടുവിമാനമാണിത്.
|
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്താണ് പ്രത്യേക വിമാനം തന്നെ ചാര്‍ട്ട് ചെയ്തതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള വോട്ടര്‍മാരാണ് വിമാനത്തിലുണ്ടാകുക. നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍ അറിയിച്ചു.
ഇതോടൊപ്പം യുഎഇയില്‍നിന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയ മൂന്നാമത്തെ വോട്ട് വിമാനം നാളെ പുറപ്പെടും. തെരഞ്ഞെടുപ്പ് ആവേശം ഗള്‍ഫിലും കൂട്ടുന്നതില്‍ മുന്നില്‍ വടകരയാണ്. യുഎഇയിലെ വടകര മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റിയും, ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസിയുടെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ രണ്ടാമത്തെ വിമാനത്തില്‍ പോകുന്നവര്‍ക്ക് ഷാര്‍ജയില്‍ വെച്ച് യാത്രയയപ്പ് നല്‍കി. മറ്റുള്ളവര്‍ മൂന്നാമത്തെ വോട്ട് വിമാനത്തില്‍ 25ന് നാട്ടിലേക്ക് പുറപ്പെടും. ഓണ്‍ലൈന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവമാണ്.
Flights with voters from West Asia pep up electoral spirit in Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





