21
Oct 2024
Fri
21 Oct 2024 Fri
Flora Fantasia amusement park expansion

വളാഞ്ചേരി: ഫ്‌ളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് വിപുലീകരിക്കുന്നുവെന്ന് പാര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. അഞ്ചേക്കര്‍ ഭൂമിയിലേക്ക് കൂടിയാണ് പാര്‍ക്ക് വിപുലീകരണം. അടുത്തിടെ ഇറ്റാലിയന്‍ മോഡല്‍ സൈക്ലോണ്‍ കോസ്റ്റര്‍, മങ്കി ജംപ്, ഹെലികോപ്ടര്‍ റൈഡ്, ഡക്ക് ട്രെയിന്‍, ടണല്‍ റൈഡ്, ഡിജെ റൂം, ഫിഷ് അക്വേറിയം എന്നിവ ആരംഭിച്ചതിനു പുറമേയാണ് വിപുലീകരണം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോളോകോസ്റ്റര്‍, വാട്ടര്‍ച്യൂട്ട്, പെന്‍ഡുലം റൈഡ്, 60 അടി ഉയരത്തിലുള്ള വാട്ടര്‍ റൈഡുകള്‍, മള്‍ട്ടിപര്‍പ്പസ് കോംപറ്റീഷന്‍ പൂള്‍, അണ്ടര്‍ ഗ്രൗണ്ട് അക്വേറിയം, റിസോര്‍ട്ടുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയതായി മാനേജിങ് ഡയറക്ടര്‍ ബാപ്പുട്ടി കുമ്പിടി, വൈസ് ചെയര്‍മാന്‍ കെ കെ ഹംസക്കുട്ടി എന്നിവര്‍ അറിയിച്ചു.

യോഗത്തില്‍ ഡയറക്ടര്‍ കല്ലന്‍ ഉസ്മാന്‍ കാടാമ്പുഴ, ചെയര്‍മാന്‍ വിജയ മോഹനന്‍, കുഞ്ഞുമുഹമ്മദ് കോട്ടശ്ശേരി, അരുണ്‍കുമാര്‍, മുസ്തഫ കുടുംബത്തില്‍, അബ്ദുല്‍ മനാഫ്, സി വി ഖാലിദ്, വി കെ സക്കീര്‍ ഹുസൈന്‍, ഹമീദ് മരുന്നൂര്‍, കുഞ്ഞാലന്‍ കുമരനെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. തൂതപ്പുഴയുടെ തീരത്തായി 200 അടി ഉയരമുള്ള കുന്നില്‍ പ്രകൃതിക്കിണങ്ങുന്ന വിധമാണ് ഫ്‌ളോറ അമ്യൂസ്‌മെന്റ് പാര്‍ക്ക് സംവിധാനിച്ചിരിക്കുന്നത്.