29
Oct 2026
Thu
29 Oct 2026 Thu

ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ടതുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ് സൗരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 28ന് ധാക്കയിലെ തുരാഗ് നദിയിൽ നിന്നാണ് 28കാരന്റെ മൃതദേഹം കണ്ടെത്തിയത്. തലേദിവസം ഇയാളെ കാണാതായിരുന്നു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹസീനയുടെ പലായന ദൃശ്യം പങ്കുവെച്ചതിനെ തുടർന്ന് തഹ്സിഫ് നിരന്തരമായി പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മരണകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഹസീനയുടെ പലായനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തഹ്സിഫിനെ നേരത്തേ സൈനിക സേവനത്തിൽനിന്ന് പുറത്താക്കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക