01
Sep 2024
Thu
01 Sep 2024 Thu
Former BJP leader who supported accused in the Katwa case is Congress candidate

കത്വ കൂട്ടബലാത്സംഗ, കൊലപാതകക്കേസ് പ്രതികളെ പിന്തുണച്ച മുന്‍മന്ത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയായ ബാലികയെ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമാ.ി കൊലപ്പെടുത്തിയ ഹിന്ദുത്വവാദികളായ പ്രതികള്‍ക്ക് വേണ്ടി രംഗത്തുവരികയും അവര്‍ക്കായി പ്രകടനം നടത്തുകയും ചെയ്ത മുന്‍ മന്ത്രിയും മുന്‍ ബി.ജെ.പി നേതാവുമായ ചൗധരി ലാല്‍ സിങ്ങിനെ ജമ്മുകശ്മീരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മുകശ്മീര്‍ നിയമസഭാതെരഞ്ഞെടുപ്പിലേക്ക് കഴിഞ്ഞദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ 19 പേരടങ്ങുന്ന മൂന്നാംഘട്ട പട്ടികയിലാണ് ലാല്‍ സിങ്ങിനെ ഉള്‍പ്പെടുത്തിയത്. ബസൗളി മണ്ഡലത്തില്‍നിന്നാണ് ലാല്‍ സിങ് മത്സരിക്കുക.

Former BJP leader who supported accused in the Katwa case is Congress candidate

2018 ജനുവരിയിലാണ് രാജ്യവ്യാപക പ്രക്ഷോഭത്തിനിടയാക്കിയ കത്വ സംഭവം നടക്കുന്നത്. രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് കാണാതായ എട്ടുവയസുകാരി ബാലികയെ സമീപത്തെ ക്ഷേത്രത്തിനുള്ളില്‍വച്ച് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടപോയ ബാലികയെ തടങ്കലിലാക്കി പൂജാരിയടക്കമുള്ളവര്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലക്കിടിച്ചും കൊല്ലുകയായിരുന്നു.

കോംപൗണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. ബാലിക നിഷ്ഠൂരമായ ലൈംഗിക ആക്രമണത്തിനാണ് ഇരയാക്കപ്പെട്ടത്. പീഡനം നടന്നിട്ടില്ലെന്നും ആരോപണം ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്നുമാണ് പി.ഡി.പി- ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിയായ ലാല്‍ സിങ് അന്ന് പ്രതികരിച്ചത്. പിന്നീട് ബി.ജെ.പി വിട്ട അദ്ദേഹം ‘ഡോഗ്ര സ്വാഭിമാന്‍ സംഘതന്‍ പാര്‍ട്ടി’ രൂപീകരിച്ചു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍ ജംഗോത്ര, സ്‌പെഷല്‍ പൊലിസ് ഒഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് വേണ്ടി കത്വയില്‍ ബന്ദ് ആചരിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരില്‍ ലാല്‍ സിങ്ങും ഉള്‍പ്പെട്ടിരുന്നു.

Former BJP leader who supported the accused in the Katwa case is a Congress candidate

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക