ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന് അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറന്.
|
ഒന്നരമാസത്തോളമായി വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ മകന് ആശുപത്രിയില്‍ ഷിബു സോറനെ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീത്തില്‍ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറന്. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാര്‍ലമെന്റിലെത്തി. കല്‍ക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവര്‍ത്തിച്ചു.
1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കര്‍ഷകന്റെ അവകാശങ്ങള്‍ക്കായി പോരാടിയായിരുന്നു അത്. 1972ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന സംഘടനയുണ്ടാക്കി. 38 വര്‍ഷക്കാലം സംഘടനയെ നയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മകന് ചുമതല ഏറ്റെടുത്തത്. നിലവില്‍ രാജ്യസഭാംഗമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





