കോഴിക്കോട്: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ മറികടക്കാന്‍ സംസ്ഥാനം പ്രത്യേകം നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് മുന്‍ സിഇഒയുമായ ബി.എം ജമാല്‍. (Former Secretary of the Central Waqf Council says states can make a special law to bypass the Waqf Amendment. ) വഖഫ് കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമം നടപ്പാക്കാന്‍ ബാധ്യതയില്ല. ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
|
വഖഫ് കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം നിയമം നിര്‍മിക്കാം. നിയമത്തിനെതിരെ എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ വഴി സ്വീകരിക്കാം.
പുതിയ ഭേദഗതി നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അങ്ങനെ നിയമനിര്‍മാണം നടത്തി രാഷ്ട്രപതിക്ക് അയയ്ക്കാം. പ്രമേയം പാസാക്കിയ കേരളം ഇതിനെ മറികടക്കാനുള്ള നിയമം നിര്‍മിക്കാനുള്ള ആര്‍ജവം കാണിക്കണം.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





