ചെന്നൈ: സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രശസ്ത നിയമജ്ഞനുമായ ജസ്റ്റിസ് വി രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
|
ഇന്ത്യയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയായ ജസ്റ്റിസ് വി രാമസ്വാമി, 1989 മുതല്‍ 1994 വരെയുള്ള കാലത്താണ് സുപ്രീംകോടതി ജഡ്ജിയായത്.
പഞ്ചാബ് – ഹരിയാന ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചെന്ന ആരോപണം നേരിട്ടതോടെയാണ് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മിറ്റി, രാമസ്വാമിക്കെതിരെ ഉന്നയിച്ച 14 ആരോപണങ്ങളില്‍ 11 ഉം ശരിയാണെന്ന് കണ്ടെത്തുകയുണ്ടായി. ലോക്സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തയെങ്കിലും കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല.
രാമസ്വാമിയുടെ കൊച്ചുമകന് സഞ്ജയ് രാമസ്വാമി അഭിഭാഷകനാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





