19
Feb 2026
Thu
19 Feb 2026 Thu
former UK prince Andrew arrested over Epstien relation

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം വെളിവായതിനു പിന്നാലെ ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തു. സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ താല്‍ക്കാലിക വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 66ാം പിറന്നാള്‍ ദിനത്തിലായിരുന്നു അറസ്റ്റ്. വിശദമായ വിലയിരുത്തലിനൊടുവിലാണ് അറസ്റ്റെന്നും അന്വേഷണം ആരംഭിച്ചതായും തേംസ് വാലി പോലീസ് അറിയിച്ചു. 2010ല്‍ ആന്‍ഡ്രൂ രാജകുമാരന്‍ ജഫ്രി എപ്സ്റ്റീന് വ്യാപാര റിപോര്‍ട്ടുകള്‍ അയച്ചുനല്‍കിയെന്ന റിപോര്‍ട്ടുകളുടെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്. എപ്സ്റ്റീന്‍ ഫയല്‍സ് എന്ന് പേരില്‍ പുറത്തുവന്ന രേഖകളില്‍ ആന്‍ഡ്രൂ രാജകുമാരന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. തനിക്കു 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ താനുമായി ലൈംഗികബന്ദത്തിലേര്‍പ്പെട്ടെന്ന് എപ്സ്റ്റീന്‍ ഇര വിര്‍ജിനിയ ഗിഫ്രേ വെളിപ്പെടു്തതിയിരുന്നു.
ഇതിനു പുറമേ സിംഗപ്പൂര്‍, ഹോങ്കോങ്, വിയറ്റ്‌നാം സന്ദര്‍ശനവേളയില്‍ ആന്‍ഡ്രൂ വ്യാപാര രേഖകളും എപ്സ്റ്റീനു കൈമാറുകയുണ്ടായി. നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഇയാള്‍ കൈമാറി. ജഫ്രി എപ്സ്റ്റീനുമായി സഹകരിച്ചതിനെ തുടര്‍ന്ന് 2025ല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചാള്‍സ് രാജാവ് മൂന്നാമന്‍ ആന്‍ഡ്രൂവുവിനുള്ള രാജ പദവികള്‍ ഒഴിവാക്കുകയായിരുന്നു. വിര്‍ജിനിയയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ പുസ്തകം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ആന്‍ഡ്രൂവിനെ കൊട്ടാരത്തില്‍ നിന്നടക്കം പുറത്താക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പ്രണയബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ 17കാരി ജീവനൊടുക്കി