14
Feb 2026
Mon
14 Feb 2026 Mon
proposed organ donation medical center will be named after Alin says CM

കോഴിക്കോട്ട് ആരംഭിക്കുന്ന അവയവദാന മെഡിക്കല്‍ കേന്ദ്രത്തിന് ആലിന്റെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ വീട്ടിലെത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേവലം 10 മാത്രം മാത്രം പ്രായമുണ്ടായിരുന്ന ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ആലിന്റെ കുടുംബത്തിന്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരില്‍ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

ആലിന്റെ കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.

ALSO READ: ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ 52കാരന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക