കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ നാലുപേര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അച്ഛനായ തിരുവനന്തപുരം പേയാട് സ്വദേശി കിരണും സുഹൃത്തുക്കളായ കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരുമാണ് പത്തനാപുരത്ത് എക്‌സൈസിന്റെ പിടിയിലായത്.
|
പത്തനാപുരത്തെ എംഎം അപാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ചൊവ്വാഴ്ച ലഹരി പാര്‍ട്ടി നടത്തിയത്. തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന വിവരം എക്‌സൈസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.
.46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവ സംഘത്തില്‍ നിന്നു പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാല്‍ നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





