01
Jun 2023
Sat
01 Jun 2023 Sat

കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് നാലു കുട്ടികള്‍ ചാടിപ്പോയി. ഇന്നലെ രാത്രിയാണ് ബാലമന്ദിരത്തില്‍ നിന്ന് കുട്ടികൾ ചാടിപ്പോയത്. 15,16 വയസ്സാണ് കുട്ടികൾക്ക്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരാൾ ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ രക്ഷപ്പെട്ടതെന്ന് മെഡിക്കൽ കോളജ് എസിപി കെ സുദർശൻ പറഞ്ഞു . മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവർക്ക് ലഭിച്ചു. ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്. സിസിടിവിയിൽ ആറു പേരുടെ ദൃശ്യങ്ങൾ ഉണ്ട്. വെള്ളി രാത്രി 8.45 ഓടെയാണ് ഗ്രില്ലുകൾ തകർത്തത്. രാത്രി 11 ഓടെ ഇതുവഴി കുട്ടികൾ പുറത്ത് കടന്നു.