02
Nov 2024
Tue
02 Nov 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായതിനെ തുടർന്ന് ഗുജറാത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ സുനിത(ഏഴ്), സാവിത്രി(നാല്), വിഷ്ണു(അഞ്ച്), കാർത്തിക്ക്(രണ്ട്) എന്നിവരാണ് മരിച്ചത്.

അംറേലി ജില്ലയിലെ റൺദിയ ഗ്രാമത്തിലായിരുന്നു സംഭവം. സോബിയ മച്ചാർ എന്നയാളുടെ മക്കൾ ആണ് മരിച്ചത്. ഇയാളും ഭാര്യയും ഭരത് മസ്താനി എന്നയാളുടെ ഫാമിലാണ് ജോലി ചെയ്യുന്നത്. സംഭവം നടന്ന ദിവസം ഭരത്തിന്റെ കാർ സോബിയയുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കുട്ടികൾ കാറിന്റെ താക്കോൽ എടുത്തു ആരും അറിയാതെ കാറിന്റെ ഉള്ളിൽ കളിക്കാൻ തുടങ്ങി.

ഇതിനിടെയാണ് കാറിന്റെ ഡോർ അബദ്ധത്തിൽ ലോക്ക് ആയത്. വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന മാതാപിതാക്കൾ കാറിനുള്ളിൽ ബോധരഹിതരായിക്കിടക്കുന്ന മക്കളെ ആണ് കണ്ടത്. ഉടൻ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കനത്ത ചൂട് കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

four kids locked at car while playing dead

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക