20
Aug 2025
Mon
20 Aug 2025 Mon
four lakh rupees stolen from Poojappura Central jail Cafeteria

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫറ്റീരിയയില്‍ നിന്ന് നാലുലക്ഷം രൂപ മോഷണം പോയി. ട്രഷറിയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. പിന്നിലെ മുറിയുടെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് എടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഫറ്റീരിയയിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. മേശയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് എവിടെയാണെന്ന് കൃത്യമായി അറിയുന്നവര്‍ ആണ് മോഷണത്തിനു പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.

തടവുകാര്‍ അടക്കമുള്ളവര്‍ ആണ് ഇവിടുത്തെ ജീവനക്കാര്‍. മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയതെന്ന് കഫറ്റീരിയ നടത്തിപ്പുകാര്‍ പറയുന്നു. പൂജപ്പുര പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ALSO READ: ടോള്‍ ബൂത്തിലെ കാലതാമസം ചോദ്യംചെയ്ത സൈനികനെ ജീവനക്കാര്‍ കെട്ടിയിട്ട് തല്ലി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക