22
Feb 2026
Sun
22 Feb 2026 Sun
four teachers and peon arrested for sexually abusing 12 year old girl

12കാരിയെ പീഡിപ്പിച്ചതിന് നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ഒലിവറിലെ ഓക്‌സഫഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് നാല് അധ്യാപകരും ഒരു പ്യൂണും ചേര്‍ന്ന് പീഡിപ്പിച്ചുവന്നിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതികളുടെ ലൈംഗിക പീഡനം താങ്ങാനാവാതെ പെണ്‍കുട്ടി വീട്ടിലെത്തി കരയുന്നത് കണ്ട് അമ്മ കാരണം ചോദിച്ചപ്പോഴാണ് ക്രൂരത വെളിവാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചന്ദ്രന്‍ കുമാര്‍ പ്രസ്തി(37), ബിശ്വ രഞ്ജന്‍ സാഹൂ(31), രശ്മി കാന്ത ബിശ്വല്‍(47), മിനാതി ബായി(34) എന്നീ അധ്യാപകരും പ്യൂണായ രശ്മി രഞ്ജന്‍ റാണ(32)യുമാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും പീഡനം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തയാക്കാനുള്ള കൗണ്‍സലിങ് നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട് അധികൃതര്‍.

ALSO READ: വിവാഹം കഴിഞ്ഞ് മടങ്ങവെ നവവധുവിനെ കാമുകന്‍ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയി