30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
women using extramarital dating apps

dating apps ഓണ്‍ലൈനില്‍ വിവാഹേതര ബന്ധം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍. ഇതില്‍ സ്ത്രീകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനയെന്നും റിപോര്‍ട്ട്. ഡേറ്റിംഗ് ആപ്പായ ‘ഗ്ലീഡന്‍’ പങ്കിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് വിവാഹേതര ഡേറ്റിംഗ് ആപ്പ്( Extramarital dating app) ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷമായി വര്‍ധിച്ചു. ഇതില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 148% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പലരും പങ്കാളികള്‍ ഉള്ളപ്പോള്‍ത്തന്നെ ഡേറ്റിംഗ് ആപ്പുകളില്‍ പുതിയ സുഹൃത്തുക്കളെ തിരയുകയാണ്. 2024-ല്‍, വിവാഹത്തെയും അവിശ്വസ്തതയെയും ആളുകള്‍ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍, ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലായി 25 നും 50 നും ഇടയില്‍ പ്രായമുള്ള 1,503 വിവാഹിതരായ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയാണ് ഗ്ലീഡന്‍ ഒരു പഠനം നടത്തിയത്.

ബംഗളൂരൂ മുന്നില്‍

ഇന്ത്യന്‍ നഗരങ്ങളില്‍, വിവാഹേതര ഡേറ്റിംഗ് ആപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരില്‍ മുന്നില്‍ ബെംഗളൂരു ആണ്. മൊത്തം ഉപയോക്താക്കളുടെ ഏകദേശം 18% നഗരത്തില്‍ നിന്നാണ്. ടെക് തലസ്ഥാനമായ ഹൈദരാബാദ് തൊട്ടുപിന്നില്‍ നില്‍ക്കുന്നു. ഏകദേശം 17% ഉപയോക്താക്കളാണ് ഹൈദരാബാദില്‍നിന്നുള്ളത്.

ഡല്‍ഹിയില്‍ 11% ഉപയോക്താക്കളും മുംബൈയില്‍ 9% ഉപയോക്താക്കളുമാണ് ഉള്ളത്. പൂനെയില്‍ 7% ഉപയോക്താക്കളുണ്ട്. ഇത്തരം ബന്ധങ്ങള്‍ തേടുന്നവര്‍ വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ലഖ്‌നോ, ചണ്ഡീഗഡ്, സൂററ്റ്, കോയമ്പത്തൂര്‍, ഭുവനേശ്വര്‍, പട്‌ന, ഗുവാഹത്തി, റായ്പൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും ഇത്തരം ആപ്പുകളുടെ സ്വീകാര്യത വര്‍ധിച്ചു വരികയാണ്.

സ്ത്രീകളുടെ എണ്ണത്തിലെ വര്‍ധനവ്

dating app use

ശ്രദ്ധേയമായ കാര്യം സ്ത്രീ പങ്കാളിത്തത്തിലെ കുത്തനെയുള്ള വര്‍ധനവാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ആപ്പില്‍ ചേര്‍ന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 148% ആയി വര്‍ദ്ധിച്ചു. ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്റെ മാനേജര്‍ സിബില്‍ ഷിഡെല്‍ പറയുന്നത്, ഈ കുതിപ്പ് ഒരു വലിയ സാംസ്‌കാരിക മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ്. ഡിജിറ്റല്‍ സ്വീകാര്യത അതിവേഗം വളരുന്നുണ്ടെന്നും ആധുനിക ബന്ധങ്ങളെ ആളുകള്‍ സമീപിക്കുന്ന രീതിയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നു. സിബില്‍ ഷിഡെല്‍ പറയുന്നു.

ആപ്പില്‍ ചെലവഴിക്കുന്ന സമയം

ഇന്ത്യന്‍ ഉപയോക്താക്കള്‍ ഒരു ദിവസം 1 മുതല്‍ 1.5 മണിക്കൂര്‍ വരെ പ്ലാറ്റ്‌ഫോമില്‍ ചാറ്റ് ചെയ്യാന്‍ ചെലവഴിക്കുന്നു. എന്നാല്‍ ഇവര്‍ ഡേറ്റിംഗ് ആപ്പുകളില്‍ ചെലവഴിക്കുന്ന സമയമാണ് കൗതുകകരം. മിക്ക ആളുകളും ഉച്ച ഭക്ഷണ സമയത്തും (ഉച്ചയ്ക്ക് 3 മണി മുതല്‍), രാത്രി വൈകിയും (രാത്രി 10മണി മുതല്‍ അര്‍ഥരാത്രി വരെയും)ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു.

ഡാറ്റയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു കാര്യം പുരുഷന്മാര്‍ പലപ്പോഴും പ്രായം കുറഞ്ഞ പങ്കാളികളെ(25-30 വയസിനിടയിലുളള സ്ത്രീകള്‍) തിരയുമ്പോള്‍ സ്ത്രീകള്‍ ഡോക്ടര്‍മാരെയും 30-40നും ഇടയില്‍ പ്രായമുള്ള സ്ഥിരം പ്രൊഫഷണലുകളെയുമാണ് ഇഷ്ടപ്പെടുന്നത്. രഹസ്യ പ്രണയങ്ങളില്‍പ്പോലും സാമ്പത്തിക സ്ഥിരത പലരും ഇഷ്ടപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്.

2025ല്‍ IPSOS നടത്തിയ ഒരു സര്‍വ്വേ പ്രകാരം വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പങ്കാളികള്‍ക്ക് ഭാര്യയോടോ ഭര്‍ത്താവിനോടൊപ്പമോ ചെലവഴിക്കാന്‍ സമയമില്ലാത്തതും അവര്‍ക്ക് വൈകാരിക പിന്തുണ ലഭിക്കാത്തതുമാണെന്നാണ്. കോര്‍പ്പറേറ്റ് ജോലിക്കും അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കും കുംടുംബ ബാധ്യതകള്‍ക്കുമിടയില്‍ പലര്‍ക്കും പങ്കാളികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ സമയമില്ല എന്നതാണ് കാരണം. അതുകൊണ്ടുതന്നെ പലരും പുറത്തുനിന്ന് ലഭിക്കുന്ന വൈകാരിക പിന്തുണ തേടി പോകുകയാണ് ചെയ്യുന്നത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement