25
Jun 2024
Tue
25 Jun 2024 Tue
four year old anganavadi girl seriosly injured after fallen from first floor

ഒന്നംനിലയിലെ അങ്കണവാടിയുടെ കൈവരികള്‍ക്കിടയിലൂടെ താഴേക്കുവീണ് നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ അധ്യാപികയുടെ കാലൊടിഞ്ഞു. ഇടുക്കി അടിമാലി കല്ലാറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലാര്‍ സ്വദേശി ആന്റോയുടെ മകള്‍ മെറീനയാണ് കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി 20 അടി താഴ്ചയിലേക്ക് വീണത്. ഓടയിലേക്ക് വീണ മെറീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ അങ്കണവാടി അധ്യാപിക പ്രീതിയുടെ കാല്‍ ഒടിഞ്ഞു. ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ഒന്നാം നിലയിലേക്ക് മാറ്റുകയായിരുന്നു.