06
Dec 2025
Sat
06 Dec 2025 Sat
four year old boy killed by leopard in Valpara

വാല്‍പാറയില്‍ വീടിനു മുന്നില്‍ കളിച്ചുകൊണ്ടുനിന്ന നാലുവയസ്സുകാരനെ പുലി കൊന്നു. അസം സ്വദേശി റോജാവാലി-ഷാജിദാ ബീഗം ദമ്പതികളുടെ മകന്‍ സൈഫുല്‍ ആലമാണ് കൊല്ലപ്പെട്ടത്. അയ്യര്‍പാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. മൂന്നു കുട്ടികളാണ് ദമ്പതികള്‍ക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ പുലി പിടിക്കുന്നത് സമീപവാസിയായ സ്ത്രീയാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.
ഏതാനും മാസങ്ങള്‍ക്കിടെ പ്രദേശത്ത് പുലി കൊലപ്പെടുത്തുന്ന മൂന്നാമത്തെ കുട്ടിയാണ് സൈഫുള്‍ ആലം.

ALSO READ: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു