29
Aug 2023
Thu
29 Aug 2023 Thu

കാസര്‍കോട്: വീടിന് സമീപം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നാലുവയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു. കാസര്‍കോട് പെരിയടുക്കം മര്‍ഹബ വീട്ടില്‍ മുഹമ്മദ് സുബൈറിന്റെ മകള്‍ ഐഷ സോയയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്‌സറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ബസ്സില്‍ നിന്ന് ഇറങ്ങിയ ഐഷ സോയ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ബസ് കുട്ടിയെ തട്ടിയിട്ടത്. തിരികെ പോകാനായി പിന്നോട്ടെടുത്ത സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.