20
Apr 2023
Wed
20 Apr 2023 Wed

കൊച്ചി: ഉടന്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ബെല്‍ജിയം പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ പരിശീലിപ്പിക്കും. ടീമിന്റെ സഹ പരിശീലകനാണ് ഡോവന്‍. നിലവിലെ കോച്ച് ഇവാന്‍ വുകമാനോവിച്ച് 10 മല്‍സരങ്ങളില്‍ വിലക്ക് നേരിടുന്നതിനാലാണ് ഡോവന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ബെല്‍ജിയം ക്ലബ്ബ് ബിര്‍സ്‌കോട്ടിനെയും സൗദി ക്ലബ്ബ് അല്‍ അഹ്ലിയുടെ യൂത്ത് ടീമിനെയും ഡോവന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ ക്യാപ്റ്റന്‍ ജെസ്സല്‍ ഈ സീസണോടെ ക്ലബ്ബ് വിടും. ഉടന്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ താരം കളിക്കില്ല. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ താരം പുതുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് ഗോവന്‍ സ്വദേശിയായ ജെസ്സല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.
പ്രതിരോധ താരമായ ഹര്‍മന്‍ജോത് സിങ് ഖബ്രയും ടീം വിടുമെന്ന് അറിയിച്ചിരുന്നു. 2021ലാണ് ഖബ്ര ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. 34കാരനായ ഖബ്രയുടെ കരാര്‍ നീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിനും താല്‍പ്പര്യമില്ലായിരുന്നു. മറ്റൊരു താരമായ നിശുകുമാറും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. നേരത്തെ വിദേശ താരമായ ലൂണ സൂപ്പര്‍ കപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.