14
Dec 2023
Tue
14 Dec 2023 Tue

നഴ്‌സുമാര്‍ക്ക് ചാകര: UKയിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്, 3.5 ലക്ഷം വരെ ശമ്പളം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിട്ടണിലേക്ക് നഴ്‌സുമാര്‍ക്കായി സൗജന്യ റിക്രൂട്ട്‌മെന്റ് ഒരുക്കി കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡെപെക്. നഴ്‌സുമാരുടെയും സീനിയര്‍ കെയര്‍ അസിസ്റ്റന്റുമാരുടെയും റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. പൂര്‍ണ്ണമായും സൗജന്യ റിക്രൂട്ട്‌മെന്റാണ്. നഴ്‌സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ഐഇഎല്‍ടിഎസിന് ആകെ 7.0 ബാന്‍ഡ് നേടിയിരിക്കണം. എഴുത്തില്‍ 6.5, മറ്റ് മൊഡ്യൂളുകളില്‍ 7.0 വീതം.
ഒഇടി റൈറ്റിംഗ് സി, മറ്റുള്ളവയില്‍ ബി ഗ്രേഡ്.
1.7 ലക്ഷം മുതല്‍ 3,3 ലക്ഷം വരെ ശമ്പളം ലഭിക്കും. മണിക്കൂറിന് 1820 യൂറോ. (1635 രൂപ മുതല്‍ 1816 രൂപ വരെ).
സാധാരണ ആഴ്ചയില്‍ 42 മണിക്കൂര്‍ ജോലിയുണ്ടാകും. നഴ്‌സുമാര്‍ക്ക് അവരുടെ ആവശ്യവുമായി യോജിക്കുന്നതിനെ ആശ്രയിച്ച് മുഴുവന്‍ ദിവസം അല്ലെങ്കില്‍ പകുതി ദിവസം ജോലി സമയമായി തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ട്.
നഴ്‌സുമാര്‍ക്കുള്ള വാര്‍ഷിക അവധി അവകാശം ആഴ്ചയില്‍ 5.6 x ആണ്. അതായത് ആഴ്ചയില്‍ 42 മണിക്കൂര്‍ ജോലി ചെയ്താല്‍ 52 ആഴ്ചയ്ക്ക് മേല്‍, അതേ വര്‍ഷം വാര്‍ഷിക അവകാശം 235.2 മണിക്കൂര്‍ ആയിരിക്കും.
യുകെയില്‍ എത്തുമ്പോള്‍ നഴ്‌സുമാര്‍ക്ക് 1 മാസത്തെ സൗജന്യ താമസസൗകര്യം ലഭിക്കും. ഇതിന് ശേഷം കുറഞ്ഞ/ന്യായമായ വാടക നിരക്കുകളിലുള്ള താമസവും ലഭിക്കും.
യുകെയിലേക്കുള്ള സൗജന്യ വണ്‍വേ ഫ്‌ലൈറ്റ് ടിക്കറ്റ് ലഭിക്കും. ഇതോടൊപ്പം സൗജന്യ സാര്‍വത്രിക ആരോഗ്യ സംരക്ഷണ ഇന്‍ഷൂറന്‍സ് എന്‍ എച്ച് എസ് നല്‍കും. സീനിയര്‍ കെയര്‍ അസിസ്റ്റന്റ് മാര്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31 ന് മുമ്പായി യോഗത്യ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സിവിയും [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.