പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജി വിട്ടതോടെ ക്ലബ്ബിന് സോഷ്യല്‍ മീഡിയയില്‍ നഷ്ടമായത് കോടിക്കണക്കിന് ഫോളോവേഴ്‌സിനെ. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സിനെയാണ് ഇന്ന് നഷ്ടമായത്. ഇന്നലെ പിഎസ്ജിക്ക് വേണ്ടി മെസ്സി അവസാന മല്‍സരം കളിച്ചിരുന്നു. തുടര്‍ന്നാണ് കോടിക്കണക്കിന് ഫോളോവേഴ്‌സ് പിന്‍മാറിയത്. മെസ്സി പിഎസ്ജിയില്‍ എത്തിയതോടെ ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം റെക്കോഡായിരുന്നു. ലോക ഫുട്‌ബോളില്‍ പിഎസ്ജിയെ ഏവരും ഫോളോ ചെയ്തതിന് പിന്നില്‍ മെസ്സിയുടെ വരവായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം മെസ്സി ക്ലബ്ബ് വിടുന്നതോടെ പിഎസ്ജിയുടെ സോഷ്യല്‍ മീഡിയ വാല്യു കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഫ്രഞ്ച് ലീഗ് വണ്ണിന് ഏറെ ആരാധകരെ സൃഷ്ടിച്ചതും മെസ്സിയുടെ വരവായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





