30
Sep 2023
Mon
30 Sep 2023 Mon

പനാജി: ഗാന്ധിവധം നടത്തിയ ഗോഡ്‌സെയെ പഴിച്ച് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെ. ഗാന്ധി വെഴ്‌സസസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്‍ന്റെ പ്രകാശനത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാന്ധി വധത്തില്‍ ആര്‍എസ് എസിന് പങ്കില്ലെന്ന് കണ്ടത്തിയ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പുപോലും ഇന്ത്യയില്‍ ലഭ്യമല്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നവെന്നും കൂട്ടിച്ചേര്‍ത്തു.ലോകമുള്ളിടത്തോളം ഗാന്ധിയുടെ പ്രത്യയ ശാസ്ത്രം നിലനില്‍ക്കും. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടെന്നും പുസ്തകം പ്രകാശനം ചെയ്യവേ ഗോവ ഗവര്‍ണര്‍ പറഞ്ഞു.
ഞലമറ ാീൃല

ഗാന്ധി ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു. അദ്ദേഹത്തേപ്പോലുള്ളവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരളമായിരുന്നു. സ്വന്തം തത്വത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ് ഗാന്ധിയെന്നും പിഎസ് ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.