27
Aug 2024
Sat
27 Aug 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നംഗ സംഘം ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു . കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം സമയം റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം.

കാറിലെത്തിയ മൂന്നം​ഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നൂ.

പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.
പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.