11
Feb 2025
Fri
11 Feb 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കിലോയ്ക്ക് അഞ്ഞൂറ് രൂപയും കടന്നു റെക്കോർഡിലെത്തിയ വെളുത്തുള്ളി വില താഴേക്കിറങ്ങുന്നു. കഴിഞ്ഞ നവംബറിൽ 500 രൂപ വരെ എത്തിയ വില ഇപ്പോൾ ഒരു കിലോയ്ക്ക് 100 രൂപയിൽ താഴെയാണ് വിൽപ്പന നടക്കുന്നത്. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്.

കഴിഞ്ഞമാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഒരു മാസം കൊണ്ട് വിലയിൽ കുറവുണ്ടായത്. മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തേക്കാൾ കൂടിയത് ആണ് വില ഇടിയാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞയാഴ്ച വരെ റോഡരികിലെ വിലയും 200 രൂപയായിരുന്നു. ഗുണമേന്മ കുറഞ്ഞ ഇനമാണ് റോഡരികിൽ വില്പന നടത്തുന്നതെന്നാണ് പച്ചക്കറി കച്ചവടക്കാർ പറയുന്നത്. മൂപ്പെത്താത്തതും ഉണക്കകുറവുള്ളതുമായ വെളുത്തുള്ളിയാണ് ഇങ്ങനെ വിൽക്കുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക