ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുക അയിരുന്നു. പിന്നാലെ വീടിന് തീപിടിക്കുകയും കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു.
|
ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ജസ്ല ഗ്രാമത്തിലെ ചേരിയിലായിരുന്നു താമസം. . തീപിടിത്ത വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പൊലീസും ഫോറൻസിക് സംഘവും അന്വേഷണം നടത്തിവരികയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





