24
Feb 2025
Fri
24 Feb 2025 Fri
udaynidhi stalin and Annamalai

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനെതിരേ തമിഴ്‌നാടിന്റെ പ്രതിഷേധം നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിലേക്ക്. (Get Out Modi: Udhaynidhi Stalin and Annamali fight) ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആണ് ആദ്യം വെടിപൊട്ടിച്ചത്. ഇതിന് മറുപടിയുമായി മതിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തിയതോടെ പോര് മുറുകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഗെറ്റ് ഔട്ട് മോദി’ പ്രചാരണം ആരംഭിക്കുമെന്ന് തമിഴ്നാട് സ്റ്റാലിന്‍ വെല്ലുവിളിച്ചതില്‍ രോഷാകുലനായി ഉദയനിധിയെ ‘ഡാ’ എന്ന് സംബോധന ചെയ്ത് തിരിച്ചും വെല്ലുവിളികളുമായി അണ്ണാമലൈ രംഗത്തെത്തി. ആണാണെങ്കില്‍ ‘ഗെറ്റ് ഔട്ട് മോദി’ എന്ന് പറഞ്ഞുനോക്കെടാ എന്നാണ് അണ്ണാമലൈയുടെ വെല്ലുവിളി.

ALSO READ: ശരീരത്തില്‍ പൂമ്പാറ്റയെ കുത്തിവച്ച 14കാരന്‍ മരിച്ചു; ഇത് മറ്റൊരു ഓണ്‍ലൈന്‍ ചലഞ്ചോ?

ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ സാലയിലേക്ക് വാ എന്നായിരുന്നു എന്നായിരുന്നു ഇതിനുള്ള ഉദയനിധിയുടെ മറുപടി. നേതാക്കളുടെ വെല്ലുവിളി ചൂടുപിടിക്കുന്നതിനിടെ എക്സില്‍ ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുകയാണ്. (Udhayanidhi throws own challenge to Annamalai’s ‘Get out Modi’ dare)

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മോദിക്കെതിരെ ഉദയനിധിയുടെ വെല്ലുവിളി. തമിഴ് ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പഴയ ഗോ ബാക്ക് മോദി മുദ്രാവാക്യം പോലെ പുതിയ ഗെറ്റ് ഔട്ട് മോദി മുദ്രാവാക്യം മുഴക്കുമെന്നാണ് ഉദയനിധി പറഞ്ഞിരുന്നത്. ഇതാണ് അണ്ണാലൈയെ ചൊടിപ്പിച്ചത്.

മുത്തച്ഛനും അച്ഛനും മുഖ്യമന്ത്രിയായിരുന്നതിന്റെ ധൈര്യത്തില്‍ എന്തും പറയാമെന്ന് ഉദയനിധി കരുതേണ്ടെന്നാണ് അണ്ണാമലൈയുടെ താക്കീത്. ചുണയുണ്ടങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് ഒന്നുകൂടി പറയാന്‍ അണ്ണാമലൈ വെല്ലുവിളിച്ചു.

അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.

അതേസമയം എക്സില്‍ ഗെറ്റ് ഔട്ട് മോദി എന്നത് ട്രെന്‍ഡിംഗ് ആയത് ഡിഎംകെ ആളെവച്ച് മനപൂര്‍വം ചെയ്യിക്കുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു. ഇന്ന് രാവിലെ ഗെറ്റ് ഔട്ട് സ്റ്റാലിന്‍ ഹാഷ്ടാഗ് ആരംഭിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.